കാലടി: പയ്യന്നൂരിന്റെ തനത് കോല്‍ക്കളി സകലകലയില്‍ അരങ്ങേറിയപ്പോള്‍ ആസ്വാദകര്‍ക്ക് വ്യത്യസ്ത അനുഭവമായി. മറ്റ് കോല്ക്കളികളില് നിന്നും വ്യത്യസ്തമായി പയ്യന്നൂരിന്റെത് സെമിക്ലാസ്സിക്കല്‍ സ്വഭാവത്തിലുള്ളതാണ്. പയ്യന്നൂരിന്റെ മാത്രം പ്രത്യേകതയായ കളരിപ്പയറ്റിലെ മെയ്യനകം, കാലെടുപ്പ്, കൈയ്യടുപ്പ്, നെഞ്ചുവിരിപ്പ്, തലയുടെ ചലനം എന്നിവ സമന്വയിപ്പിച്ച് ശാസ്ത്രീയ ഗാനാലാപനത്തിന്റെ അകമ്പടിയോടെ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രഹാളില്‍ അരങ്ങേറിയ കോല്‍ക്കളി ആസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നു.
മന്ദകാലത്തില് തുടങ്ങി ധ്രുതകാലത്തിലേയ്ക്ക് നീങ്ങുന്ന താളക്രമത്തിനനുസരിച്ചുള്ള കോലടി ചുവട്വയ്പ്പും വായ്ത്താരിയും കാണികളെ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായിരുന്നു. പാട്ടുകളിലും വ്യത്യസ്തയുണ്ട്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് കോല്‍കളി പിറവിയെടുത്തെതെന്നാണ് വിശ്വാസം. ഗുരുക്കള്മാരായ ഇ.എ. കൃഷ്ണന്, പി.കെ. കൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ 30 കലാകാരന്മാരാണ് കോല്‍ക്കളിയില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: