കൊച്ചി: ബ്ലേഡ് മാഫിയയുടെ പിടിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയില്ല. സാധാരണക്കാരായ ആളുകള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയുണ്ടായിരുന്നെങ്കില്‍ കൊള്ളപ്പലിശക്കാരുടെ കടന്നുകയറ്റം തടയാമായിരുന്നു. എന്നാല്‍, പ്രാഥമിക സഹകരണ സംഘങ്ങളടക്കം സാധാരണക്കാരായ ആളുകള്‍ക്ക് വായ്പ നല്‍കുന്നതിന് വിമുഖത കാട്ടുകയാണ്. ഇതുമൂലം ബ്ലേഡുകാരല്ലാതെ ജനത്തിന് മറ്റ് ആശ്രയമില്ലാതായി.
ഓപ്പറേഷന് കുബേര റെയ്ഡിലൂടെ ബ്ലേഡുകാര്‍ക്കെതിരെ നടപടിയെടുത്ത സമയത്ത് സഹകരണ സംഘങ്ങളില്‍ നിന്നും ബാങ്കുകളില്‍ നിന്നും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുമെന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 5000 രൂപമുതല്‍ 20,000 രൂപവരെ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, സാധാരണ വായ്പക്ക് നടക്കുന്നതുപോലെ ജനത്തിന് ഏറെ നാള് സഹകരണ സംഘങ്ങള്‍ കയറേണ്ടി വന്നു. നേരത്തെ സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നോ എന്നുപോലും സഹകരണ സംഘങ്ങള്‍ക്ക് അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: