കൊച്ചി: ഡിസംബര്‍ മാസത്തെ വിതരണത്തിനാവശ്യമായ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തിലുളള റേഷന്കാര്ഡുകളില്പ്പെടുന്ന ഓരോ അംഗത്തിനും സൗജന്യമായി നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര സബ്സിഡി കാര്ഡുകളില്പ്പെടുന്ന ഓരോ അംഗത്തിനും രണ്ട് രൂപ നിരക്കില്‍ രണ്ട് കിരോ അരിയും, 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് ഒരു കിലോ ആട്ടയും ലഭിക്കും. പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ ആട്ടയും 8.90 രൂപ നിരക്കില്‍ അരിയും ഉള്‍പ്പെടെ നാല് കിലോ ഭക്ഷ്യധാന്യമുണ്ട്. എഎവൈ കാര്‍ഡുകള്‍ക്ക് സൗജന്യമായി 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ലഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും 15 രൂപ നിരക്കില്‍ അഞ്ച് കിലോ ആട്ടയും സ്പെഷ്യലായി അനുവദിച്ചിട്ടുണ്ടെന്ന് സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: