കൊച്ചി: ഭൂമി സര്‍വെ ചെയ്യുന്നതിനും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സാറ്റലൈറ്റ് സാങ്കേതികവിദ്യ വരുന്നു. ഇതിന് മുന്നോടിയായി സര്‍വ്വെ ജീവനക്കാര്‍ക്കുളള പരിശീലനത്തിന് കളക്ടറേറ്റില്‍ തുടക്കമായി. ജില്ലയിലെ വിവിധ സര്‍വ്വെ ഓഫീസുകളില്‍ ജോലി ചെയ്തുവരുന്ന ഹെഡ് ഡ്രാഫ്റ്റ്മാന്, ഹെഡ് സര്‍വ്വെയര്‍, സര്‍വ്വെയര്‍, ഡ്രാഫ്റ്റ്മാന് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍വ്വെ ജീവനക്കാര്‍ക്കാണ് പരിശീലനം. നേരത്തെ പരിശീലനം ലഭിച്ചിട്ടുളള ജീവനക്കാര്‍ക്കുവേണ്ടി ആറ് ദിവസത്തെ റിഫ്രഷ്മെന്റ് കോഴ്സും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. ടോട്ടല്‍ സ്റ്റേഷന് എന്ന ആധുനിക സര്‍വ്വെ ഉപകരണം ഉപയോഗിച്ച് ഫീല്‍ഡ് സര്‍വ്വെ, ട്രാവേഴ്സ് സര്‍വ്വെ, റീഫിക്സിംഗ് എന്നീ ജോലികള്‍ നിര്‍വഹിക്കുന്നതിനാണ് പരിശീലനം.
പ്രായോഗിക പരിശീലനം കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലും കമ്പ്യൂട്ടര്‍-തിയറി പരിശീലനം റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും നടത്തുന്നു. സര്‍വ്വെ ഡപ്യൂട്ടി ഡയറക്ടര്‍ പി.മധുലിമായയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലനത്തിന്റെ കോഴ്സ് ഡയറക്ടര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്.സോമനാഥനും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഹെഡ് സര്‍വ്വെയര്‍ ഇ.എം.അമീറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: