പാലക്കാട്:സര്‍ക്കാര്‍ ആശുപത്രികളിലെ മൂന്ന് ദിവസം രാത്രി ഡ്യൂട്ടി സമ്പ്രദായം നഴ്സിങ് അസിസ്റ്റന്റ്,ആശുപത്രി അറ്റന്ററ് ഗ്രേഡ് ഒന്ന്,രണ്ട് എന്നീ വിഭാഗം ജീവനക്കാര്‍ക്കും നടപ്പിലാക്കണമെന്ന് കേരള എന്‍ജിഒ സംഘ് പാലക്കാട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ വ്യക്തമായ കോടതി ഉത്തരവ് ഉണ്ടായിട്ടും സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം ന്യായികരിക്കാവുന്നതല്ലെന്നും യോഗത്തില്‍ പറഞ്ഞു.രാത്രി ഡ്യൂട്ടി ചെയ്യുന്ന എല്ലാ വിഭാഗം ജൂവനക്കാര്ക്കും മൂന്ന് ദിവസം രാത്രി ഡ്യൂട്ടിയും,ഒരു ദിവസം ഓഫ്് എന്ന സമ്പ്രദായം നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച എന്‍ജിഒ സംഘ്് സംസ്ഥാന ജോ.സെക്രട്ടറി കെ.കൃഷ്ണന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ്് എം.കെ.വാസുദേവന്‍ അധ്യക്ഷത വഹിച്ചു.ജിഇഎന്‍സി സം ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്,വി.എ.ബാലകൃഷ്ണന്,ആര്.ഗിരിപ്രകാശ്,ആര്.ഗോപാലകൃഷ്ണന്,ജില്ലാ ജോ.സെക്രട്ടറി മുരളി പ്രകാശ്,താലൂക്ക് പ്രസിഡന്റ് രാഘവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: