തൃപ്പൂണിത്തുറ: എരൂരില്‍ വീടാക്രമിച്ചുള്ള കവര്‍ച്ചക്കേസ് നിര്‍ണ്ണായക വഴിത്തിരിവില്‍. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പൂനെയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും ആശങ്കകള്‍ വേണ്ടെന്നും കൊച്ചി റേഞ്ച് ഐജി പി. വിജയന് അറിയിച്ചു.
ആനന്ദ് കുമാറിന്റെ വീട്ടിലും പുല്ലേപ്പടിയിലെ വീട്ടിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മോഷണ രീതി കവര്‍ച്ച നടന്ന സ്ഥലങ്ങള്‍ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് ഇവര്‍ പൂനെയില്‍ നിന്നുള്ള സംഘമാണെന്നുള്ള നിഗമനത്തിലെത്തിയത്.
2009ല്‍ തിരുവനന്തപുരത്തെ കണ്ണംമൂലയില്‍ വീട്ടുകാരെ കെട്ടിയിട്ട് ബെന്‍സ് കാര്‍ കവര്‍ന്നത് വികാസ് ഗോഡാജി ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
ഈ കേസിലെ പ്രതികളെ മഹാരാഷ്ട്ര പോലീസിന് കൈമാറിയിരുന്നു, എന്നാല്‍ ഇവരില്‍ പലരും ഇപ്പോള്‍ ജയിലില്‍ നിന്നും പുറത്താണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വികാസ് ഗോഡാജി സംഘത്തിന്റെ മാതൃകയില്‍ പൂനൈയില്‍ അനേഷണസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
തീവണ്ടിയില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തി വേറൊരിടത്തേക്ക് വളരെപ്പെട്ടെന്നു മാറുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്. എത്രയും വേഗം പ്രതികളെ പിടികൂടാനാണ് ശ്രമമെന്നും, കവര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലും ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ടെന്നും ഐജി പി. വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: