മരട്: കുമ്പളം ടോള്‍ പ്ലാസയുടെ സമീപ പ്രദേശങ്ങളില്‍ സര്‍വ്വെ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ടോള്‍പ്ലാസ വികസന വിരുദ്ധ ജനകീയ സമിതി തടഞ്ഞു. നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, ആലുവ സ്പെഷ്യല്‍ തഹസീല്‍ദാര്‍, എല്‍എ എന്‍എച്ച് 2 കീഴിലുള്ള വാല്യുവേഷന് അസിസ്റ്റന്റിന്റെ നേതൃത്വത്തിലുള്ള സര്‍വ്വേ ആന്‍ഡ് ഫീല്‍ഡ് സ്റ്റാഫ് തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് സര്‍വ്വേ നടത്തുന്നതില്‍ നിന്ന് തടഞ്ഞത്. കുമ്പളം ടോള്‍പ്ലാസയുടെ അനുബന്ധ സൗകര്യങ്ങളുടെ പേരില്‍ ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ പൂഴ്ത്തി ടോള്‍ കമ്പനിയുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഉദ്യോഗസ്ഥര്‍ സര്‍വ്വെയ്ക്ക് എത്തിയതെന്ന് സമരസമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: