കൊച്ചി: ആഡംബര നികുതി അടയ്ക്കാത്തതിനെത്തുടര്‍ന്ന് എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടല്‍ പൂട്ടിച്ചു. കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. 2014 മുതല്‍ നല്‍കാനുള്ള ആഡംബര, വാണിജ്യ നികുതി കുടിശ്ശിക അടയ്ക്കാത്തതിനെ ത്തുടര്‍ന്നാണ് റവന്യൂ വകുപ്പ് ഹോട്ടല്‍ പൂട്ടിയത്.
നികുതിയായി രണ്ട് കോടി രൂപ നല്കാനുള്ളതില് ഒന്നര കോടിയും അടച്ചിരുന്നുവെന്നും ബാക്കി 50 ലക്ഷം തുടര്‍ന്ന് അടയ്ക്കാമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ നികുതിയിനത്തില്‍ പത്ത്കോടിയോളം രുപ കുടിശ്ശികയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്. ഹോട്ടലിലെ അതിഥികളെ ഒഴിപ്പിച്ചശേഷമാണ് മുറികള്‍ പൂട്ടി സീല്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: