പുതുക്കാട്: ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ കള്ള ടാക്സി പിടികൂടി. കണ്ണൂര്‍ നിന്നും ശബരിമല പോയി തിരിച്ചു വന്നിരുന്ന ഇന്നോവ കാര്‍ ആണ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10.30ന് പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് വാഹനം പിടികൂടിയത്. സ്വകാര്യ വാഹനത്തില്‍ ടാക്സിയുടെ നമ്പര്‍ പ്ലേറ്റാണ് സ്ഥാപിച്ചിരുന്നത്. പിടികൂടിയ കാര്‍ പുതുക്കാട് പോലീസിന് കൈമാറുകയായിരുന്നു. വാഹനം ആര്‍ടിഒയ്ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: