ഗുരുവായൂര്‍ : വടക്കാഞ്ചേരി പാര്‍ളിക്കാട് നൈമിഷാരണ്യത്തില്‍ 22 മുതല്‍ നടക്കുന്ന 16-ാമത് ഭാഗവത തത്ത്വസമീക്ഷസത്രത്തിന്റെ യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണവിഗ്രഹം ഗുരുവായൂരില്‍ നിന്ന് എഴുന്നെള്ളിച്ചു. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരി ദീപം തെളിയിച്ച് ആരതി ഉഴിഞ്ഞു. പി.വി. നാരായണന് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ എം.ബി. ഗിരീഷ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശങ്കുണ്ണിരാജ്, നഗരസഭ കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്, വി. അച്ച്യുതകുറുപ്പ് തുടങ്ങിയവര്‍ വിഗ്രഹത്തില്‍ മാലചാര്‍ത്തി.
ഐ. വിജയകുമാര്‍, കൊടകര ഭാസ്കരന്, ബാബുരാജ് കേച്ചേരി, കോട്ടപ്പുറം ഉണ്ണികൃഷ്ണന്, എ.കെ. ഗോവിന്ദന്, രാജീവ് പഴവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 61 ഓളം ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഇന്ന് സന്ധ്യക്ക് രഥഘോഷയാത്ര പാര്‍ളിക്കാട് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: