മട്ടാഞ്ചേരി: പുതുവത്സരാഘോഷത്തിനായി ഫോര്‍ട്ടുകൊച്ചി വെളിമൈതാനം തുറന്ന കൊച്ചി കോര്പ്പറേഷന് തീരുമാനം വിവാദമാകുന്നു. നവീകരിച്ച കായിക മൈതാനം കൈവിട്ടുപോയ നിരാശയിലായ കായികതാരങ്ങള്‍. ഈ തീരുമാനത്തോടെ നഗരസഭ തങ്ങളെ വഞ്ചിച്ചുവെന്ന് അവര്‍ ആരോപിച്ചു.
കായികപ്രേമികളെ നിരാശരരാക്കുന്ന കോര്‍പ്പറേഷനെതിരെ സമരത്തിനൊരുങ്ങുകയാണ് സാമൂഹ്യകായിക സംഘടനകള്‍. ഫുഡ്ബോള്‍, ഹോക്കി, സൈക്കിളിംഗ്, അത്ലറ്റിക്സ്, ക്രിക്കറ്റ് തുടങ്ങിയവയുടെ പരിശീലനക്കളരിയായിരുന്നു വെളി മൈതാനം. കൂടാതെ സ്കൂള്‍-കോളേജ് തല ജില്ലാ കായിക മത്സരങ്ങളും ഇവിടെയാണ് നടത്തുന്നത്. ഇതാണ് ഫിഫ ലോകകപ്പ് ഫുഡ്ബോള്‍ മത്സര പരിശീലന വേദിക്കായി നവീകരിച്ചത്. ഫ്ളഡ് ലൈറ്റ് ചുറ്റിനു കമ്പിവേലി പച്ചപ്പുല്ല് മൈതാനം തുടങ്ങിയവയുമായി അഞ്ച്കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ വകയായി കോടികള്‍ മൈതാന നവീകരണത്തിന് ചിലവഴിച്ചിരുന്നു. ജനുവരി അഞ്ച് വരെ തുറന്നു നല്കിയ മൈതാനം തുടര്‍ന്ന് സ്ഥിരം സമിതി തീരുമാനപ്രകാരം കൗണ്‍സില്‍ തീരുമാനിക്കുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ പ്രഖ്യപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: