കോങ്ങാട്: അഴിയന്നൂര്‍ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവം 18 മുതല്‍ 26 വരെ നടക്കും. ഉത്സവ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 18 ന് വൈകിട്ട് 6ന് ഹിന്ദു ധര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഭഗവദ് ഗീത ചെയര്മാന് മധു കാടാമ്പുഴ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴരക്ക് ഗുരുവായൂര്‍ ക്ഷേത്ര കലാ നിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം നടക്കും. 19 ന് രാവിലെ 7ന് നാരായണീയ പാരായണീ, രാത്രി എട്ടിന് കൊടിയേറ്റം, എട്ടരയ്ക്ക് ഇരട്ട തായമ്പക, 20 ന് രാവിലെ ഏഴിന് ഗീതാ പാരായണം, 10ന് ഉത്സവബലി, വൈകിട്ട് ആറരക്ക് നിത്യ ജീവിതത്തില്‍ യോഗയുടെ പ്രസക്തി പ്രഭാഷണവും, പ്രദര്‍ശനവും രാത്രി 8.30ന് കണ്യാര്‍കളി, 21 ന് രാവിലെ 9 ന് ചുണ്ടേക്കാട് മാതൃസമിതിയുടെ നാരായണീയ പാരായണം, തുടര്‍ന്ന് ഗുരുവായൂര്‍ സി.പി.നായരുടെ ഭക്തി പ്രഭാഷണം, രാത്രി എട്ടിന് കലിയുഗം നാടകം.
22 ന് രാവിലെ പത്തരക്ക് അയ്യപ്പന് പാട്ട്, തുടര്‍ന്ന് തിരുവാതിര കളി, 23 ന് രാവിലെ എട്ടിന് സമൂഹ സര്‍വൈശ്വര്യ വിളക്ക് പൂജ്, രാത്രി എട്ടിന് വിവിധ കലാ പരിപാടികള്‍, 24 ന് രാവിലെ പത്തരയ്ക്ക് ഓട്ടന്‍ തുള്ളല്‍, വൈകീട്ട് ആറരക്ക് സര്‍പ്പബലി, 25 ന് രാവിലെ പത്തരയ്ക്ക് ചാക്യാര്‍കൂത്ത്, ഉച്ചക്ക് 2 ന് ഗ്രാമീണ പ്രദിക്ഷണ ഘോഷയാത്ര, രാത്രി ഏഴിന് ഓട്ടന്‍ തുള്ളല്‍, ഒന്‍പതിന് പള്ളി വേട്ട,
26 ന് രാവിലെ 6 ന് പള്ളി കുറുപ്പുണര്ത്തല്, പതിനൊന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടെഴുന്നെള്ളിപ്പ്, പന്ത്രണ്ടര ക്ക് ആറാട്ട് സദ്യ, വൈകീട്ട് ആറിന് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: