ശ്രീബുദ്ധന്
കോയിക്കല്‍ കെ. ജേക്കബ്
ശ്രീബുദ്ധനെ പുരസ്കരിച്ച് എഴുതിയ ജീവചരിത്ര ഗ്രന്ഥമാണ് ശ്രീബുദ്ധന്. കിട്ടാവുന്നത്ര രേഖകള്‍ പരിശോധിച്ച് ആഴത്തില്‍ വിശകലനം ചെയ്ത് യുക്തിസഹമായതുമാത്രം സ്വീകരിച്ച് തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് നിഷ്പ്രയാസം മനസ്സിലാക്കാവുന്ന ലളിതവും കാര്യമാത്ര പ്രസക്തവുമായ ഭാഷയിലാണ് രചിച്ചിരിക്കുന്നത്.
വില: 70 രൂപ. പൂര്‍ണോദയ ബുക് ട്രസ്റ്റ്.
മദര്‍ ഏലീശ്വാ
കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ
സി. സൂസി കിണറ്റിങ്കല്‍
കേരളത്തിലെ സന്ന്യാസിനിസഭയുടെ ഉദ്ഭവവും ചരിത്രവും വിവരിക്കുന്ന മദര്‍ ഏലീശ്വായുടെ ജീവ ചരിത്ര ഗ്രന്ഥം.
വില: 140 രൂപ. കറന്റ് ബുക്സ്, തൃശൂര്‍.
വോട്ട് ഫോര്‍ ഹെവന്‍
(നോവല്‍)
അബിന്‍ പി.സി.
വില: 150 രൂപ. കറന്റ് ബുക്സ്, തൃശൂര്‍
അയിത്തം ജാതി ഹിന്ദുത്വം മഹാത്മാഗാന്ധി
വിവര്‍ത്തനം: ഡോ.കെ.എസ്. രാധാകൃഷ്ണന്
വില: 70 രൂപ. പൂര്‍ണോദയ ബുക് ട്രസ്റ്റ്.
ബ്രഹ്മരക്ഷസ്
( സോഷ്യോ-ഹൊറര്‍ നോവല്‍)
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
വിശ്വാസിയായ മനുഷ്യനെ ഒരു ബാധപോലെ പിടികൂടിയിട്ടുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ് ബ്രഹ്മരക്ഷസ്. ആധുനിക നാഗരികതയിലേക്ക് വികസിച്ച മനുഷ്യമനസ്സിന് ബ്രഹ്മരക്ഷസിന്റെ യുക്തിയും ശാസ്ത്രവും ഉത്തരം കൊടുക്കാത്തതെന്തെന്ന ചോദ്യം ഈ നോവല്‍ ഉന്നയിക്കുന്നു.
വില: 95 രൂപ. കറന്റ് ബുക്സ്, തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: