കൊച്ചി: മൈജി-മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബ് 55-ാമത് ഷോറും ഇടപ്പള്ളി ലുലുമാളിന് എതിര്‍വശം തുറന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോറുമാണ് നടന് മോഹന്‍ലാല്‍ സമര്‍പ്പിച്ചത്. മൊബൈല്‍ഫോണ്‍, ലാപ്ടോപ്പ്, ടാബ്ലെറ്റ്, ക്യാമറ, ലാന്റ്ഫോണ്‍, എന്റര്‍ടെയ്ന്‍മെന്റ്സ്, സിം ആന്റ് റീചാര്‍ജ്, ഗാഡ്ജറ്റ്സ് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ ആക്സ്സസറീസുകള്‍, റിപ്പയര്‍ ആന്റ് സര്‍വ്വീസസ് തുടങ്ങി എല്ലാ ഡിജിറ്റല്‍ ഉല്പന്നങ്ങളും സേവനങ്ങളും ഒരു കുടക്കീഴില് അണിനിരക്കുന്ന ഫ്ളാഗ്ഷിപ്പ് സ്റ്റോറാണിത്. മൈജി-മൈ ജനറേഷന് ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ്.സി.ആര്, ഓപ്പറേഷന് ജനറല്‍ മാനേജര്‍ നദീര്‍ സി.കെ.വി, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സല്‍, മാര്‍ക്കറ്റിംഗ് ഡിജിഎം ഫിറോസ്, പര്‍ച്ചേസ് ഹെഡ് കെ.കെ. വഹാബ്, എച്ച്എംടി ഗ്ലോബല്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ടി.എസ്.ശ്രീധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: