കൊല്ലങ്കോട്: ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കുന്ന കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നലെ രാവിലെ പത്തരയോട് അഗ്നിബാധയുണ്ടായി.
പച്ചക്കറി അവശിഷ്ടം ഉണങ്ങിയതും ഇലകളും ചപ്പുചവറും കുന്നുകൂടായ മാര്‍ക്കറ്റിന്റെ പുറക് വശത്താണ് പുക പടര്‍ന്ന് ഉയരുന്നത് വ്യാപാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശക്തമായ കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയതോടെ തീ പടര്‍ന്നു പിടിച്ചു.
വ്യാപാരികളും നാട്ടുകാരും തീയണക്കാല് ശ്രമം നടത്തിയെങ്കിലും കാറ്റിന്റെ ശക്തിയാല്‍ തീയണക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ചിറ്റൂര്‍ അഗ്നിശമനവിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് അഗ്നിബാധയെ നിയന്ത്രണത്തിലാക്കിയത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് പച്ചക്കറി സാധനങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാന്‍ വില്പന നടത്താനും കരാര്‍ അടിസ്ഥാനത്തില്‍ എടുത്താണ് കച്ചവടം നടത്തി വരുന്നത്.
ഷീറ്റുകള്‍ കൊണ്ടു നിര്‍മ്മിച്ചതും നിരവധി സ്ഥപനങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ നാട്ടുകാര്‍, വ്യാപാരികള്‍, അഗ്നിശമന സേന എന്നിവര്‍ക്ക് സമയോചിതമായി ഇടപെടാന്‍ കഴിഞ്ഞത് കൊടുവായൂരില്‍ വന്‍ അഗ്നിബാധ ദുരന്തം ഒഴിവാക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: