വാളയാര്‍: ക്യാമ്പസിനകത്ത് കയറി അഹല്യ ആശുപത്രി ജീവനക്കാരെ ഒരു സംഘം ആക്രമിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒപ്ടിക് സെക്ഷന്‍ ഉദ്യോഗസ്ഥരായ ലിന്റു യോഹന്നാന് (27), ശ്രീജിത്ത് (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 10.30നാണ് സംഭവം. മുന്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട മദ്യപാനി സംഘത്തെ ക്യാമ്പസിനകത്ത് മദ്യപിക്കുന്നത് തടയുകയും ഇവരെ പുറത്തേക്ക് പറഞ്ഞയക്കുകയും ചെയതിരുന്നു. എന്നാല്‍ അര മണിക്കൂറിനു ശേഷം പ്രദേശവാസികളുമായെത്തിയ ഇവര്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും തല്ക്കും കയ്യ്ക്കും ഇരുമ്പു കമ്പിക്കൊണ്ട് അടിയേറ്റ പാടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: