കാക്കനാട്: കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്)യില്‍ പാഠ പുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമില്ലാത്ത കടലാസ് നല്കിയ രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ അധ്യയന വര്‍ഷം പാഠ പുസ്തകം അച്ചടിക്കാന്‍ 80 കോടിരൂപയുടെ കടലാസ് നല്കിയ തിരുനെല്ലി കേന്ദ്രീകരിച്ചുള്ള കമ്പനികളാണ് കരിമ്പട്ടികയിലായത്. തൊഴിലാളി യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് കമ്പനികളെയും ഇത്തവണത്തെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കി.
പാഠപുസ്തകം അച്ചടിക്കാന്‍ നിലവാരമുള്ള പേപ്പര്‍ ഉപയോഗിക്കാന്‍ കെബിപിഎസ് മാനേജ്മെന്റിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിയെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല. നിലവാരം കുറഞ്ഞ ജിഎസ്എം പേപ്പറുകളിലാണ് പാഠപുസ്തകം അച്ചടിച്ചത്. വെള്ളൂര്‍ ന്യൂസ് പ്ലിന്റ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഇതേ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
80 ജിഎസ്എം പേപ്പര്‍ ഉപയോഗിക്കേണ്ട സ്ഥാനത്ത് 60-70 ജിഎസ്എം പേപ്പറുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിച്ചതെന്നായിരുന്നു ലാബ് പരിശോധനാ റിപ്പോര്‍ട്ട്്. കൂടിയ നിലവാരമുള്ള കടലാസുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് കാണിച്ച് അംഗീകാരം വാങ്ങിയ ശേഷം നിലവാരമില്ലാത്ത കടലാസാണ് ഉപയോഗിച്ചത്. അച്ചടിക്കിടെ റീലുകള്‍ തുടരെ പൊട്ടിയതോടെയാണ് നിലവാരം കുറഞ്ഞ കടലാസാണ് ഉപയോഗിക്കുന്നതെന്ന സംശയമുയര്‍ന്നത്. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: