കൊച്ചി: വാത്തുരുത്തി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള സ്ഥലവുമായി ബന്ധപ്പട്ട കേസില്‍ കേരള ഹൈക്കോടതി ഉത്തരവിന്റെ വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ ഭൂമി കൈമാറുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സര്‍ക്കാര്‍ 35 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടും മേല്‍പ്പാലം നിര്‍മ്മാണം ആരംഭിക്കാത്തതിനെതിരെ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ ജഡ്ജി പി. മോഹനദാസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിശദീകരണം.
മേല്‍പ്പാലം നിര്‍മ്മിക്കണമെങ്കില്‍ രാമന്തുരുത്തില് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്ഭൂമി നല്‍കേണ്ട തുണ്ടെന്ന് റവന്യൂ അഡീഷ ണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് അറിയിച്ചു. എന്നാല്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലം ഫോര്‍ട്ട് കൊച്ചി വില്ലേജിലെ 13.91 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാ ണ്. ഈ സ്ഥലം കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന് കൈമാറി യിട്ടില്ല. 1902 ല്‍ മദ്രാസ് ഗവണ്മെന്റ് ആസ്പിന്‍വാള്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയിരുന്നതാണ് സ്ഥലം. പാട്ടക്കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് 1978 ഫെബ്രുവരി 8 ന് ഭൂമി തിരിച്ചെടുത്തു. നിലവില്‍ ഭൂമി സര്‍ക്കാര്‍ അധീനതയിലാണുള്ളത്. പാട്ടഭൂമി തിരിച്ചെടുത്തതിനെ കമ്പനി കൊച്ചി സബ്കോടതി യില്‍ ചോദ്യം ചെയ്തി രുന്നു. കോടതിയുടെ ഭാഗികമായ വിധിക്കെതിരെ നല്കിയ സര്‍ക്കാര്‍ അപ്പീലില്‍ തീരുമാ നമുണ്ടാകാ ത്തതാണ് ഭൂമി കൊച്ചിന്‍പോര്‍ട്ട് ട്രസ്റ്റിന് കൈമാറാന്‍ കഴിയാത്തതിന് കാരണ മെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 2017 ജൂണ്‍ 20 ന് അദ്ദേഹം ഹാജരാവുകയും അപ്പീല്‍ തീര്‍പ്പാക്കുകയും ചെയ്തു. വിധി പകര്‍പ്പ് അടിയന്തിരമായി സര്‍ക്കാരിന് ലഭ്യമാക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോട തിയുടെ വിധിന്യായപ്രകാരം അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കും.
നേരത്തെ മനുഷ ്യാവ കാശ കമ്മീഷന് ഉത്തര വിന്റെ അടിസ്ഥാ നത്തി ലാണ് വാത്തുരുത്തി മേല്‍പ്പാലത്തിനായി ബജറ്റില്‍ 35 ലക്ഷം രൂപ വകയി രുത്തിയത്. എന്നാല്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ചി ല്ല. ഇതിനെ തിരെ മനുഷ്യാവകാശപ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യന് രണ്ടാമത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഇടപെട്ടത്. പൊതുജനങ്ങള്‍ക്ക് പ്രയോജനക രമാകുന്ന ഏത്വികസന പദ്ധതിക്കും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സഹകരിക്കുമെന്ന് ചെയര്മാന്കമ്മീഷനെ അറിയിച്ചു.
ബോട്ടുയാത്രയും ഇനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: