തിരുവല്ല: കാലദേശങ്ങള്‍ക്കതീതമായി മലയാളികളുടെ മനസ്സില്‍ ജീവിക്കുന്ന പ്രതിഭയാണ് എം.ജി.സോമനെന്ന് സംവിധായകന് രാജസേനന് . സോമന് തുല്യം സോമന് മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ എം.ജി.സോമന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ മനസ്സില്‍ എം.ജി.സോമന് എന്ന കലാപ്രതിഭയ്ക്ക് മരണമുണ്ടാകില്ലെന്ന് രാജസേനന് പറഞ്ഞു. തപസ്യ ജില്ലാ ഘടകം നടത്തിയ എം.ജി.സോമന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരുവല്ല ബൈപ്പാസ് പൂര്‍ത്തീകരിക്കുമ്പോള്‍ എം.ജി.സോമന്റെ പേരു നല്‍കണമെന്ന് തപസ്യ ജില്ലാ ഘടകം ആവശ്യപ്പെട്ടു. സോമന് ജന്മനാട്ടില് ഉചിതമായ സ്മാരകം ഇല്ലാത്തതിനാലാണ് തപസ്യ ആവശ്യം ഉന്നയിച്ചത്. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. ബി.ജി.ഗോകുലന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ജി.ഗോകുലന് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.വി.വര്‍ഗീസ്, എസ്ഐ ബി.വിനോദ്കുമാര്‍, കല്ലറ അജയന്, പി.ജി.ഗോപാലകൃഷ്ണന്, കെ.ആര്.പ്രതാപചന്ദ്രവര്‍മ, അഡ്വ. എസ്. എന്‍ ഹരികൃഷ്ണന്, പുത്തില്ലം ഭാസി, ശിവകുമാര്‍, ഉണ്ണിക്കൃഷ്ണന്, സന്തോഷ്, സലിം കാമ്പിശേരി, രവീന്ദ്രവര്‍മ, വിനു, ബി.ശിവദാസ്, എം.സലിം, സുരേഷ്, ശ്രീകുമാര്‍, ബിന്ദു സജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: