പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ ചെല്ലാനം നിവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് മലനിരകളിലെ മുപ്പതോളം വിദ്യാര്‍ത്ഥികളെത്തി. മാട്ടുപ്പെട്ടിയിലെ ദി ഹൈറേഞ്ച് സ്കൂളിലെ ഒമ്പത്, പതിനൊന്നു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസാര്‍ മേഖലയില്‍ ദുരിതത്തിന് ഇരയായവര്‍ക്ക് പലചരക്ക് സാധനങ്ങളുമായെത്തിയത്. വീടുകള്‍ കയറിയിറങ്ങി കുട്ടികള്‍ കിറ്റുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ശുചീകരണ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. തകര്‍ന്ന വീടുകള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. പ്രായമായ കിടപ്പു രോഗികളെ ആശ്വസിപ്പിച്ചുമാണ് ഇവര്‍ മടങ്ങിയത്. അദ്ധ്യാപകരായ ഷിന്‍സ് മാത്യു, എം.വി.ബൈജു, ഷാലിനി നായര്‍ എന്നിവര്ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: