പള്ളുരുത്തി: ആഴ്ചകള്‍ക്കു ശേഷം ഇന്നലെയാണ് കടലിലേക്ക് ഇറങ്ങിയത.് നേരം പുലരും മുന്‍പേ കടലിലിറങ്ങിയ ഞങ്ങള്‍ക്ക് ആകെ കിട്ടിയത് ഈവട്ടയിലിരിക്കുന്നതാണ്. മാനാശ്ശേരി സ്വദേശി ആന്റോയുടെ വാക്കുകളാണിത്. ഓഖിയുടെ വരവിനു ശേഷം തീരം വറുതിയിലാണെന്ന സൂചനയാണ് 68 കാരനായ ആന്റോയുടെ വാക്കുകളില്‍. മറ്റൊരു തൊഴിലും ഞങ്ങള്‍ക്കറിയില്ല. ആകെ പരിചയം കടലിനോട് മാത്രമാണ്. തീരദേശത്തെ ഓരോ കുടുംബത്തിന്റേയും ദൈന്യത കൂടി ആന്റോയുടെ വാക്കുകളില്‍ നമുക്കു് വായിച്ചെടുക്കാം. നേരം പുലരും മുന്‍പ് പണിക്കിറങ്ങിയവര്ക്ക് പ്രയത്നത്തിന്റെ നാലിലൊന്നു പോലും ലഭിക്കുന്നില്ല. വില്പനക്കാരും വാങ്ങാനെത്തുന്നവരും കുറവ് ഓഖി തീര്‍ത്ത മുറിവുകളില്‍ ഒന്നു മാത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: