തൃപ്രയാര്‍: ഏകാദശിവ്രതം നോറ്റ് എത്തിയ പതിനായിരങ്ങള്‍ തേവരുടെ ശീവേലി എഴുന്നള്ളിപ്പ് തൊഴുത് സായൂജ്യം നേടി. സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിയ ഭഗവാന് ഇരുപത് ഗജവീരന്മാരാണ് അകമ്പടിയേകിയത്. രാവിലെ എട്ടരയ്ക്കായിരുന്നു ശീവേലി എഴുന്നള്ളിപ്പ്. ദേവസ്വം സീതാരാമന് ഭഗവാന്റെ സ്വര്‍ണക്കോലം വഹിച്ചു. കുന്നത്തൂര്‍ രാമു ഇടത്തും തിരുവമ്പാടി ചന്ദ്രശേഖരന് വലത്തുമായി ഭഗവാന് അകമ്പടിയേകി.
കിഴക്കൂട്ട് അനിയന്മാരാര് മേളപ്രപഞ്ചം തീര്‍ത്തു. നൂറോളം വാദ്യകലാകാരന്മാരാണ് പഞ്ചാരിമേളത്തില്‍ പങ്കാളികളായത്. ഏകാദശി വ്രതം നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് രാവിലെ പത്തുമണിമുതല്‍ ഊട്ടും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: