ഹോണറിന്റെ എക്സ് പരമ്പരയില്‍ അതുല്യമായ സ്ക്രീനുമായി പുതിയ 7 എക്സ്. 32 ജി.ബി 12,999 രൂപയും 64 ജി.ബി 15999 രൂപയുമാണ് വില.
ഹോണര്‍ ഫുള്‍വ്യൂ ഡിസ്പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93, ഇഞ്ച്, ബെസെല്‍ലെസ് സ്ക്രീന്‍ രൂപകല്‍പ്പന എന്നിവയെല്ലാം ഇതിന്റെ വലുപ്പവും ഡിസ്പ്ലേയും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന അനുപാതം ലഭ്യമാക്കും വിധത്തിലുള്ള ഗുണനിലവാരമാണ് ഉറപ്പു വരുത്തുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കൈയില്‍ ഒതുങ്ങും വിധത്തിലുള്ള ഫോണില്‍ ഏറ്റവും മികച്ച രീതിയില്‍ ഇമേജുകള്‍ കാണാനുള്ള അവസരമൊരുക്കുകയാണിതിലൂടെ ചെയ്യുന്നത്.
ഫോണിന് 16 എം.പി. ഇരട്ട ലെന്‍സ്, 2 എം.പി. പിന് ക്യാമറ എന്നിവയാണുള്ളത്. ഡി.എസ്.എല്‍.ആര്. നിലവാരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ വലിയ അപാര്‍ച്ചര്‍, സെല്‍ഫി പ്രേമികകള്‍ക്കായുള്ള സവിശേഷതകള്‍ എന്നിവയെല്ലാം ഇതിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. ഓക്ടല്‍ കോര്‍ കിന് 659, ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവയെല്ലാം ഹോണര്‍ 7 എക്സിലൂടെ ലഭ്യമാക്കുന്നുണ്ട്.
വിവിധ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാനാകും. സിനിമയില്‍ ഉപയോഗിക്കുന്ന 21.9 അനുപാതത്തോട് അടുത്തു നില്ക്കുന്ന 8.9 അനുപാതം വഴി സിനിമാ ഗെയിമിങ് കാഴ്ച സുഗമമാക്കും. 2.36 ഗിഗാ ഹെര്‍ട്ട്സ് വരുന്ന ഓക്ട കോര്‍ കിന് 659 പ്രൊസസ്സര്‍, 4 ജി.ബി റാം, 256 ജി.ബി. വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി. കാര്‍ഡ്, 3340 എം.എ.എച്ച്. ബാറ്ററി എന്നിവയെല്ലാം ഹോണര്‍ 7 എക്സിന്റെ പ്രത്യേകതകളാണ്.
ബെസെല്‍ ലെസ് ഫോണിന്റെ ഗുണങ്ങളോടൊപ്പം മികച്ച പ്രവര്‍ത്തനക്ഷമതയും നല്‍കും. ആമസോണ്‍ ഡോട് ഇന്‍ വഴി ഹോണര്‍ 7 എക്സ് ലഭ്യമാണ്.
സച്ചിന്റെ ആരാധകര്‍ക്കായി
സച്ചിന് ക്രിക്കറ്റ് കളിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ആരാധകരുടെ മനസില്‍ തീയായിരുന്നു. ഇനി ഇതുപോലെയൊരു കളികാണാന്‍ ആകുമോയെന്ന്, അതുപോലെ നമ്മളില്‍ ആര്‍ക്കെങ്കിലും ബോളുകള്‍ അടിച്ചു പറപ്പിക്കാന്‍ കഴിയുമോയെന്നൊക്കെ സ്വപ്നം കണ്ടിരുന്നു, എന്നാല്‍ ആരാധനകരുടെ സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞു. അതും ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി.
ആരാധകര്‍ക്കായി പുനെയിലുള്ള വിനോദ സ്റ്റാര്‍ട്ടപ്പായ ജെറ്റ്സിന് തിസീസ് സച്ചിന് ഗെയിമുമായി എത്തിക്കഴിഞ്ഞു. സച്ചിന് സാഗാ ഓഫ് ക്രിക്കറ്റ് ചാംപ്യന്‍സ് എന്ന പേരിലുള്ള ആന്‍ഡ്രോയ്ഡ് ഗെയിം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഈ ഗെയിമിലൂടെ സച്ചിന്റെ പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് ചരിത്രം പുനഃസൃഷ്ടിക്കാനാകും.
‘ക്രിക്കറ്റ് ആരാധകര്‍ക്ക് സച്ചിന് കളിച്ച ക്രിക്കറ്റ് അനുഭവിച്ചറിയാനുള്ള ഒരു ‘പ്ലാറ്റ്ഫോം’എന്ന നിലയ്ക്കാണ് ഗെയിം ആരംഭിച്ചത്. സച്ചിന് കളിച്ച നൂറ്റിയെട്ടോളം മികച്ച മാച്ചുകളും അതില്‍ താരം അടിച്ച മികച്ച ഷോട്ടുകളും സാങ്കല്‍പ്പികമായി ഫോണില്‍ കളിക്കാനാവുന്ന വിധമാണ് പുതിയ ഗെയിം. ഗെയിമില്‍ സച്ചിന്റെ ബാറ്റിങ് ചിത്രീകരിച്ചത് ജെയിംസ് ബോണ്ട് സിനിമകള്‍ അടക്കം മികച്ച സിനിമകള്‍ ചിത്രീകരിക്കുന്ന ലണ്ടനിലെ ഹൈ ടെക് സ്റ്റുഡിയോയിലാണ്.
സിഗ്നേച്ചറുമായി എല്‍ജി വി 30
സ്മാര്‍ട്ട് ഫോണ്‍ രംഗത്തേയ്ക്ക് എല്‍ജിയുടെ സിഗ്നേച്ചര്‍ എഡിഷന് വരുന്നു. ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എല്‍ജി വി30യാണ് താരം. വി30 ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ അടുത്തു വരുന്ന സവിശേഷതകളാണ് എല്‍ജി വി30 സിഗ്നേച്ചര്‍ എഡിഷനിലുള്ളത്.
158 ഗ്രാം കനവും 7.3 എംഎം കട്ടിയുമാണ് ഫോണിനുള്ളത്. കൂടാതെ ഗൊറില്ലാ ഗ്ലാസും അലുമിനീയം ബോഡിയും ഉള്ളതിനാല്‍ ഫോണിന്റെ ബോഡിയുടെ സുരക്ഷ ഉറപ്പുവരുത്താം. ഐപി 68 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഫോണ്‍ കൂടിയാണിത്. ഇതിന് വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാനുള്ള ശക്തിയും ഇതിന്റെ ബോഡിക്കുണ്ട്. പ്ലാസ്റ്റിക് ഓര്‍ഗാനിക് ലൈറ്റിംങ് എമിറ്റിംങ് ഡയോഡ് ടൈപ്പ് സ്ക്രീനാണ്. 6 ഇഞ്ച് ഡിസ്പ്ലേയും 1440ഃ2880 പിക്സല്‍സ് റെസലൂഷനുമുണ്ട്.
128 ജിബിയാണ് മെമ്മറി. 3300 എംഎഎച്ച് ബാറ്ററിയും. ആന്‍ഡ്രോയിഡ് 7.1.2 ന്യൂഗാട് ഓപ്പറേറ്റിംങ് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ചിപ്സെറ്റ് ക്യുവല്‍കോം എംഎസ്എം 8998 സ്നാപ്ഡ്രാഗ 835, ക്യാമറ 16 എംപിയും ഫ്രണ്ട്ക്യാമറ 13 എംപിയുമാണ്. കറുപ്പ്, സില്‍വര്‍, നീല, വൈലറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.
ഹാന്ഡ്സെറ്റിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് രണ്ട് ബാഗ്, ഹെഡ്സെറ്റ്, ബ്ലൂടൂത്ത് എന്നിവ ലഭിക്കും. 27 ന് വില്‍പ്പന തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: