തിരുവല്ല:പുരാവസ്തുക്കളോടാണ് ശരത്ത്,സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് ഏറെ പ്രീയം.പകല്‍ സമയങ്ങളില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ കണ്ടെത്തുന്നു.പിന്നീട് രാത്രി ഇവിടെത്തി പിക്കാസ്,കൂടം എന്നിവ ഉപയോഗിച്ച് വാതിലുകള്‍ തകര്‍ത്ത് കടക്കുന്നു.വിലപിടിപ്പുള്ള വസ്തുക്കള്‍,റെഗുലേറ്റര്‍,പഴയ പിത്തളടാപ്പുകള് എന്നിവ കൈക്കിലാക്കുന്നു,ഇവ വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ പതിവ് രീതി.പിടിയിലായ ശരത്ത് മുന്‍പും മോഷണക്കേസില്‍ പ്രതിയായിരുന്നു,ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളില്‍ പ്രതിയാണ്.സന്തോഷ്കുമാറിനെതിരെ 30 കേസുകളും,മേഖലയില്‍ വിവിധ ആരാധനാലയങ്ങളില്‍ നടന്ന മോഷണവുമായി ഇവര്‍ക്ക് ബന്ധമുണ്ടൊയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: