തിരുവല്ല: റവന്യൂ അധികൃതര്‍ നല്കിയ നിരോധന ഉത്തരവുകള്‍ക്ക് പുല്ലു വില നല്കി കണ്ണങ്കര മോടി ഭാഗത്ത് നികത്തല്‍ തുടരുന്നു. ഇരവിപേരുര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ഒരേക്കറില്‍ അധികം വരുന്ന ഭൂമിയാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഘട്ടം ഘട്ടമായി നികത്തുന്നത്. നികത്തല്‍ ശ്രദ്ധയില്‍പ്പെട്ട 10 മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫീസര്‍ ഭൂവുടമയ്ക്ക് നിരോധന ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് നല്കിയ ശേഷവും നികത്തല്‍ നിര്‍ബാധം തുടര്‍ന്നതോടെ ആറു മാസം മുമ്പ് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
തുടര്‍ന്ന് തഹസില്‍ദാര്‍ നല്കിയ നിരോധന ഉത്തരവ് കൈപ്പറ്റിയ ശേഷം രണ്ട് മാസമായി നിര്‍ത്തിവെച്ചിരുന്ന നികത്തലാണ് ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ചിരിക്കുന്നത്. 10 സെന്റ് ഭൂമിയോളം കെട്ടിട്ട വേസ്റ്റ് ഉപയോഗിച്ച നികത്തിക്കഴിഞ്ഞു. നികത്തലിനെതിരെ ബിജെപി അടക്കമുള്ള ചില രാഷ്ടീയ പാര്‍ട്ടികളും നാട്ടുകാരും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് രാപകലന്യേ നടക്കുന്ന നികത്തല്‍ തടയാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും,പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. വന്‍കിട കരാറുകാരനായ ഭൂവുടമയ്ക്ക് റവന്യൂ പോലീസ് ഉന്നതന്മാരുമായുള്ള അടുത്ത ബന്ധമാണ് നിരോധന ഉത്തരവുകള്‍ക്ക് കടലാസിന്റെ വില പോലും നല്‍കാത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. കണ്ണാട് ജംഗ്ഷന് സമീപവും റവന്യൂ അധികൃതരുടെ കണ്ണു വെട്ടിച്ച് സമാനമായ തരത്തില്‍ നികത്തല്‍ നടക്കുന്നുണ്ട്.നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസര്‍ ഹനീഷ് ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: