പാലക്കാട്:വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരണപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. അട്ടപ്പള്ളം ഗണേശപുരം കല്ലന്ക്കാട്ടില് മധു (വലിയ മധു 28) നെയാണ് അറസ്റ്റ് ചെയ്തത്.
മധു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം കഴിഞ്ഞ മാസം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ മറ്റു മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായെങ്കിലും ഒന്നാം പ്രതിയായ മധു മുങ്ങുകയായിരുന്നു. വാളയാര്‍ എസ്.ഐ പി.എം. ലിബിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഗിരീഷ് കുമാര്‍, കുമാരഗുരു, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: