പാലക്കാട്: ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും ഉത്പാദനവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം തുറന്നു.
പൊതുജനങ്ങള്‍ക്ക് അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ ടോള്‍ഫ്രീ നമ്പര്‍ 155358 ലും 0491 2505897 കണ്ട്രോള് റൂം നമ്പറിലും അറിയിക്കാം. വാഹന പരിശോധന കര്‍ശനമാക്കുന്നതിന് മൂന്ന് സ്ട്രൈക്കിങ് ഫോഴ്സും ഹൈവേ പട്രോളിങ് യൂനിറ്റും പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ ലഹരി വ്യാപനം തടയുന്നതിനായി പൊലീസുമായി സഹകരിച്ച് സ്കൂള്‍-കോളെജ് പരിസരങ്ങള്‍, റെയില്‍വെ സ്റ്റേഷന്, ദേശീയപാത കേന്ദ്രീകരിച്ച് പരിശോധന നടത്താന്‍ എ.ഡി. എം.എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.
നര്‍ക്കോട്ടിക് സെല്‍ എക്സൈസ് എം.സുനില്‍കുമാര്‍, അസി.എക്സൈസ് കമ്മീഷനര്‍ എം.എസ്.വിജയന്, മദ്യനിരോധന സമിതി പ്രതിനിധി ഖാദര്‍ മൊയ്തീന്,മദ്യവര്‍ജന സമിതി സംസ്ഥാന കോഡിനേറ്റര്‍ കെ.എ. കമറുദ്ദീന്, എക്സൈസ് വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് നമ്പറുകള്‍-സ്പെഷല്‍ സ്ക്വാഡ് : 0491-2526277, 94000 69608, പാലക്കാട്-0491-2539260, 9400069430, ചിറ്റൂര്‍-04923 222272, 9400069610, ആലത്തൂര്‍ – 04922 222474, 9400069612, ഒറ്റപ്പാലം-0466 2244488, 94000 69616, മണ്ണാര്‍ക്കാട്-04924 225644, 9400069614, എക്സൈസ് ചെക്ക്പോസ്റ്റ് വാളയാര്‍ – 0491 2862191, 9400069631
പ്രതികരിക്കാൻ ഇവിടെ എഴുതുക: