നെന്മാറ: 58-ാമത് റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ടാം നാള് വേദികളിലേക്കെത്തിയത് ആയിരങ്ങള്‍. ജനകീയ കലകള്‍ വേദികീഴടക്കുമ്പോള് മത്സരാര്‍ത്ഥികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാന്‍ നെന്മാറ വല്ലങ്ങി ദേശക്കാര്‍ മറന്നില്ല.
രണ്ടാം ദിവസത്തിലെ ഗ്ലാമര്‍ ഇനങ്ങള്‍ സംഘനൃത്തവും മോണോ ആക്ടും ഭരതനാട്യവുമായിരുന്നു. ഏറെ വൈകി മത്സരങ്ങള്‍ അവസാനിച്ചപ്പോഴും കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നില്ല.
എന്നാല്‍ പതിവിലും വിപരീതമായി നാടക വേദികളില്‍ ജനത്തിരക്ക് കുറവായിരുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മുന്നിലുള്ള ആലത്തൂര്‍ ഉപജില്ലതന്നെയാണ് ഓവറാള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റും ഹയര്‍ സെക്കന്‍ഡറിയില്‍ 158 പോയിന്റുമായാണ് ആലത്തൂരിന്റെ സമ്പാദ്യം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 132 പോയിന്റോടെ ഒറ്റപ്പാലവും ഹയര്‍ സെക്കന്‍ഡറിയില്‍ 142 പോയിന്റോടെ മണ്ണാര്‍ക്കാടുമാണ് രണ്ടാം സ്ഥാനത്ത്.
യു.പി വിഭാഗത്തില്‍ 71 പോയിന്റോടെ തൃത്താലയാണ് മുന്നില്‍. തൊട്ടുതാഴെ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ മണ്ണാര്‍ക്കാടുണ്ട്. സംസ്കൃതോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 40 പോയിന്റോടെ ഷൊര്‍ണൂരാണ് മുന്നിലുള്ളത്. ഹൈസ്കൂളില്‍ 50 പോയിന്റ് നേടി ഒറ്റപ്പാലം,ചെര്‍പ്പുളശ്ശേരി ,തൃത്താല എന്നിവയാണ് മുന്നില്‍. അറബി കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ മണ്ണാര്‍ക്കാടും പട്ടാമ്പിയുമാണ് മുന്നില്‍. 35 പോയിന്റ് വീതം ഇരവരും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: