പാലക്കാട്: പാലക്കാട് നഗരത്തില്‍ കഞ്ചാവുമായി യുവതിയും യുവാവും പോലീസ് പിടിയിലായി. എറണാംകുളം സ്വദേശിയായ പൊന്നരിമംഗലം, മുത്തലാട്ടുശ്ശേരിയില് പൊന്നപ്പന്റെ മകന് വിപിന്‍( 32), കൊല്ലം സ്വദേശി മുള്ളം കോട്ടുവിള സുകുവിന്റെ മകള്‍ സുജിമോള്‍( 24), എന്നിവരാണ് പാലക്കാട് നഗരത്തില്‍ കഞ്ചാവ് വില്പനക്ക് എത്തിയപ്പോള്‍ പോലീസ് പിടിയിലായത്. ഇവരുടെ കയ്യില്‍ രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇന്നലെ വൈകിട്ട് ടൗണ്‍ സൗത്ത് സിഐ യുടെ നേത്യത്വത്തില്‍ നടന്ന തിരച്ചിലിലാണ് ഇരുവരും പിടിയില്‍ ആയത്. നാഷണല്‍ ഹൈവെ റോഡില്‍ എവിടെയൊ പാലക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്.
ദമ്പതികളെ പോലെ നാഷണല്‍ ഹൈവെക്കരികില് ഉള്ള ആശുപത്രിയില്‍ കഞ്ചാവ് എത്തിക്കാനുള്ള ആളെയും കാത്ത് ഓപി പരിസരത്ത് രണ്ട് പേരും നില്‍ക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.
ഡോക്ടറെ കാണാന്‍ വന്നിരിക്കുന്ന രോഗിയാണെന്നാണ് ആശുപത്രി അധികൃതര്‍ വിചാരിച്ചിരുന്നത്. പോലീസ് വന്ന് പരിശോധിക്കുമ്പോള്‍ ആണ് ആശുപത്രി അധികൃതര്‍ വിവരം അറിയുന്നത്.
എറണാകുളം ലുലു മാളില്‍ ജോലി ചെയ്തിരിന്ന പെണ്‍കുട്ടി ജീന്‍സും, ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പോലെ തോന്നിച്ചിരുന്നതിനാല് സംശയം തോന്നുകയില്ലായിരുന്നു. കഞ്ചാവ് ലോബി യുവതികളെ വശത്താക്കി , കഞ്ചാവ് കച്ചവടം സുഗമമായി നടത്തുന്നത് തടയാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ടെന്ന് പാലക്കാട് എസ്പി അറിയിച്ചു.
ടൗണ്‍ സൗത്ത് സിഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍, സൗത്ത് എസ്ഐ, മുരളീധരന്, ക്രൈം സ്ക്വാഡ് അംഗം സാജിദ് സി .എസ്, സജീഷ്, ജംബു, സുരേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: