കൊച്ചി: കുട്ടികള്‍ക്ക് സുരക്ഷയും വൈജ്ഞാനിക വളര്‍ച്ചയും ഒരുക്കുന്നതിനോടൊപ്പം ബാല്യകാലത്തിന്റെ എല്ലാവിധ രസാനുഭൂതിയും ധര്‍മ്മവിചാരവും പകര്‍ന്നു നല്കുന്ന കേന്ദ്രങ്ങളായി വീടുകള്‍ മാറണമെന്ന് ബാലഗോകുലം സംസ്ഥാന സംഘടനാകാര്യദര്‍ശി മുരളീകൃഷ്ണന് അഭിപ്രായപ്പെട്ടു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ ബാലഗോകുലം നടത്തുന്ന ജനസംമ്പര്ക്കയജ്ഞത്തിന്റെ ഭാഗമായി കൊച്ചി മഹാനഗരത്തില്‍ ചേര്‍ന്ന എറണാകുളം മേഖലാ ചിന്തന്‍ ബൈഠക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.അജിത്ത്, മേഖലകാര്യദര്ശി കെ.ആര്. മുരളി എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ, പിറവം, തൊടുപുഴ, കൊച്ചി, ആലുവ എന്നീ ഗോകുലജില്ലകളിലെ നഗരങ്ങളില്‍ നിന്നും പ്രതിനിധികള്‍ ചിന്തന്‍ബൈഠക്കില്‍ പങ്കെടുത്തു. മാര്‍ച്ച് പകുതിയില്‍ ആരംഭിച്ച് നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംമ്പര്‍ക്കത്തില്‍ കേരളത്തിലെ അയ്യായിരം ഗ്രാമങ്ങളിലെ പത്തുലക്ഷം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി ബാല്യത്തിന്റെ സാഫല്യം എന്ന വിഷയത്തില്‍ സംവദിക്കുവാനാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: