നെടുമ്പാശ്ശേരി: തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ സ്വാമി ക്ഷേത്രത്തില്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഭഗവത്ഗീത സംഗമോത്സവം നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് വിളംബര രഥയാത്ര. തുരുത്തിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കും. 25 ക്ഷേത്രങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകീട്ട് ആറിന് മൂഴിക്കുളത്ത് എത്തിച്ചേരും. 30ന് ഏഴിന് സഹസ്രനാമ പാരായണം, നാമജപം, എട്ട് മുതല്‍ ഗീതാപാരായണം, 6.45ന് എളങ്കുന്നപ്പുഴ ദാമോദരന്‍ ശര്‍മ്മയുടെ പ്രഭാഷണം. ഡിസംബര്‍ ഒന്നിന് വൈകീട്ട് നാല് മുതല്‍ ഗീതാപാരായണം, 6.45ന് ഡോ.കെ. അരവിന്ദാക്ഷന്റെ പ്രഭാഷണം, എട്ടിന് സോപാന സംഗീതം. ഡിസംബര്‍ രണ്ടിന് 6.45ന് ഇടമന വാസുദേവന്‍ നമ്പൂതിരിയുടെ പ്രഭാഷണം, 8.45ന് തിരുവാതിരകളി. ഡിസംബര്‍ മൂന്നിന് ആറര മുതല്‍ 1008 പേര് പങ്കെടുക്കുന്ന ഗീതാപാരായണം, എട്ടരയ്ക്ക് കുട്ടികളുടെ ഗീതാപാരായണം. ഒമ്പതരയ്ക്ക് സ്വാമി ജിതാത്മാനന്ദ സരസ്വതിയ്ക്ക് പൂര്‍ണ്ണകുംഭത്തോടെ സ്വീകരണം, തുടര്‍ന്ന് നടക്കുന്ന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ജിതാത്മാനന്ദ സരസ്വതി പ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം ചലനാത്മക സമൂഹത്തിന് ഭഗവത്ഗീത എന്ന വിഷയത്തില്‍ കെ. വെങ്കടാചലം പ്രഭാഷണം നടത്തും. സംഘാടക സമിതി ഭാരവാഹികളായ ജി. പുരുഷോത്തമന്, ആര്.വി. രഘുനാഥ്, സുരേഷ് ശ്രീകണ്ഠേശ്വരത്ത്, കെ.ആര്. ശ്രീജ, മീന ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: