അങ്കമാലി: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാല്‍ അങ്കമാലി സിഐ മുഹമ്മദ് റിയാസിന് ശിക്ഷയായി മൂവാറ്റുപുഴയില്‍ രാത്രികാല പട്രോളിംഗ് ഡ്യൂട്ടി. ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രി ദേശീയപാത വഴി കഴിഞ്ഞ 17ന് രാത്രി പത്തരയ്ക്ക് തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും നല്‍കിയിരുന്നുവെങ്കിലും ഇത് അങ്കമാലി പോലീസ് ശ്രദ്ധിച്ചില്ല. അങ്കമാലി ടെല്‍ക്ക് ഭാഗത്ത് നിന്നും കറുകുറ്റി വരെ മുഖ്യമന്ത്രിയുടെ വാഹനം സുരക്ഷിതമായി കടത്തിവിടേണ്ട ഉത്തരവാദിത്വം അങ്കമാലി പോലീസിനാണ്. മുഖ്യമന്ത്രിയുടെ യാത്രാവിവരം അറിയാതിരുന്ന അങ്കമാലി പോലീസ് ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കിയില്ല. ഇതേതുടര്‍ന്ന് ഡിവൈഎസ്പി കെ.ബി. പ്രഫുലചന്ദ്രന്റെ കീഴില്‍ നെടുമ്പാശ്ശേരി പോലീസ് തന്നെയാണ് മുഖ്യമന്ത്രിയെ ജില്ലാതിര്‍ത്തി കടത്തിവിട്ടത്. കറുകുറ്റിയില്‍ ഏറെ നേരം മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിലുംപെട്ടു. അങ്കമാലി പോലീസിന്റെ വീഴ്ച്ച വിവാദമായതോടെ റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം അന്ന് രാത്രി തന്നെ അങ്കമാലി സിഐയെ മൂവാറ്റുപുഴയില്‍ രാത്രികാല പട്രോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷാ വീഴ്ച്ചയുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: