ആലുവ: ഹിന്ദു സമാജത്തില്‍ അനൈക്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരം കുറ്റപ്പെടുത്തി. ആലുവ കേശവ സ്മൃതി ഓഡിറ്റോറിയത്തില്‍ നടന്ന ശിബിരം ആര്‍എസ്എസ് പ്രാന്തീയ ധര്‍മ്മ ജാഗരന്‍ പ്രമുഖ് കെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഹിന്ദു വിരുദ്ധ, ക്ഷേത്ര വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കുകയാണ് . ഇതിനെതിരെ ഹൈന്ദവ സമൂഹം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യ വേദി സംസ്ഥാന ഉപാദ്യക്ഷന്‍ സി.പി. വിജയന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ആര്.വി. ബാബു, സഹ സംഘടനസെക്രട്ടറി വി. സുശീല്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ആചാര്യ എം.കെ. കുഞ്ഞോല്‍, പി.ആര്. ശിവരാജന്, അഡ്വ: വി. പത്മനാഭന്, ക്യാപ്റ്റന്‍ സുന്ദരം, കെ.പി. സജീവ്, ഷൈനു ചേറോട്ട്, അഡ്വ:വി.എസ്. രാജന്, കെ.കെ. രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്കി. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം പ്രധിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: