വൈപ്പിന്‍: വൈപ്പിന്‍-മുനമ്പം റോഡിലെ കുഴികള്‍ മൂടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച വൈപ്പിന്‍ മണ്ഡലം കമ്മറ്റി ഞാറയ്ക്കല്‍ പിഡബ്യുഡി ഓഫീസ് ഉപരോധിച്ചു. എസ്. ശര്‍മ്മ എംഎല്‍എയുടെ കോലവും കത്തിച്ചു. യാത്രക്കാരുടെ ജീവനു ഭീഷണിയായികുഴികള് മാറി. കഴിഞ്ഞ ദിവസം വെളിയത്താംപറമ്പില്‍ ബൈക്ക് യാത്രികന് അപകടത്തില്‍ മരിച്ചു.
സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേഷ്, ബിജെപി സംസ്ഥാന സമിതി അംഗം കെ. ടി. ബിനീഷ്, മണ്ഡലം പ്രസിഡന്റ് വി. വി. അനില്‍, നിധിന് പള്ളത്ത്, ഇ. എസ്. പുരുഷോത്തമന്, എന്‍. എം. രവി, എ. ജി. രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച നോതാക്കന്മാരായ അനീഷ് അറക്കപ്പറമ്പില്‍, സജിത്ത് എ. എസ്, ശ്യാംലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: