വളയണിയാത്ത പെണ്‍കുട്ടികള്‍ കുറവാണ്. മാറുന്ന ഫാഷന്‍ സങ്കല്പങ്ങളില് ഒന്നാണ് വളകളും. ഓരോ കാലത്തും ഓരോ ട്രെന്‍ഡ് നിലനിര്‍ത്താന്‍ വളകള്‍ക്കും സാധിക്കുന്നുണ്ട്. കുപ്പിവളകളായിരുന്നു പണ്ടത്തെ ട്രെന്‍ഡ്. അന്നത്തെ കാലത്ത് കരിവളയണിയാത്ത കൗമാരപ്രായക്കാരികളുണ്ടോ?. ഇന്നും വളയോടുള്ള ഇഷ്ടങ്ങളില്‍ കുപ്പിവളകള്‍ സൂക്ഷിക്കുന്നവരുമുണ്ട്.
ത്രെഡ് ബാംഗിള്‍സ് അഥവാ പല നിറത്തിലുള്ള നൂലുകള്‍ കൊണ്ട് നിര്‍മിച്ച വളകളാണ് വിപണിയിലെ പുത്തന്‍ ട്രെന്‍ഡ്. നേര്‍ത്തത് മുതല്‍ വീതി വളരെ കൂടിയത് വരെയുണ്ട്. പത്ത് മുതല്‍ അമ്പത് രൂപ വരെയാണ് വില. ചുവപ്പ്, പച്ച, നീല, എന്നിവ മാത്രമല്ല പുത്തന്‍ ഫ്ളൂറസന്ഡ് നിറങ്ങളും ട്രെന്‍ഡി നിറങ്ങളായ പര്‍പ്പിളും കോപ്പറും സില്വറുമെല്ലാമുണ്ട്. ഇതില്‍ തന്നെ മള്‍ട്ടി കളറുമുണ്ട്. ആകൃതിയിലും ഉണ്ട് വ്യത്യസ്തത. വട്ടത്തിലുള്ളവ കൂടാതെ സിഗ്സാഗ്, ത്രികോണം തുടങ്ങിയ ആകൃതികളിലും ലഭിക്കും. ഏത് വേഷത്തിനൊപ്പവും അണിയാം എന്ന പ്രത്യേകതയുമുണ്ട്.
വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്കുമെന്നതില് യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ.
ജോയിന്റ് വിപണിയിലെ മറ്റൊരു താരം. ഒന്ന് മറ്റൊന്നില്‍ കോര്‍ത്തിണക്കിയ രീതിയില്‍ ഒട്ടേറെ വളകള്‍ ചേര്‍ന്നതാണിവ. ഒരു കൂട്ടത്തില്‍ 20-27 എണ്ണം വരെ കാണാം. കൈയില്‍ അണിയുമ്പോഴും കോര്‍ത്ത് ഇണങ്ങിയ പോലെ കിടക്കും. മെറ്റലില്‍ ആയിരിക്കും കൂടുതലും. ഇതും എല്ലാത്തരം വേഷത്തിനും ഇണങ്ങും. 50-90 വരെയാണ് വില.
എസ്റ്റല്‍ വളകളാണ് മറ്റൊരു താരം. നിറം മങ്ങാത്ത ഇവ അല്പം ഗ്രാന്‍ഡ് സ്റ്റൈലാണ്. ഈ മെറ്റല്‍ വളകള്‍ക്ക് നല്ല പോളിഷ് ചെയ്തപോലത്തെ മിനുസം ഉണ്ട്. ഇവ നല്ല വീതിയിലും പല ഡിസൈനിലും കാണും. വില അല്പം കൂടും. 350-460 വരെയാണ് വില.
പാര്‍ട്ടികളിലും മറ്റും തിളങ്ങാന്‍ പാര്‍ട്ടിവെയര്‍ വളകളും വിപണിയില്‍ സുലഭം. നിറയെ കല്ലും മുത്തും കണ്ണാടിയുമെല്ലാം പിടിപ്പിച്ച ഭംഗിയുള്ള വളകളാണിവ. വെള്ളക്കല്ലുകള്‍ പതിപ്പിച്ചവയ്ക്കാണ ആരാധകര്‍ കൂടുതല്‍. വീതി കുറഞ്ഞതും ഒറ്റയ്ക്ക് ഇടാവുന്ന വീതി കൂടിയതും ഉണ്ട്. നിറയെ വര്‍ക്ക് ചെയ്ത ഇനാമല്‍ വളകളും ട്രെന്‍ഡാണ്. തടിയുടെ നിറത്തിലുള്ള വളകളും വിപണിയില്‍ ധാരാളമായുണ്ട്.
വട്ടത്തിലുള്ള വളകള്‍ മാത്രമല്ല, പല ആകൃതിയിലുമുള്ള വളകളും ഇപ്പോള്‍ സുലഭമാണ്.
സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. പത്ത് മുതല്‍ അന്‍പത് രൂപ വരെയാണ് വില. ഫ്ളൂറസന്റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: