മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്കും വനവാസികള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ അട്ടപ്പാടിയിലേക്ക് ഒരുബദല്‍ റോഡ് എന്നത് ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന.സമുദ്ര നിരപ്പില്‍ നിന്നും 2500ഓളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും,ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള പ്രദേശമാണ് അട്ടപ്പാടി.
മഴക്കാലത്ത് ഉരുള്‍പെട്ടലും മണ്ണിടിച്ചിലും മൂലം ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടല്‍ നിത്യ സംഭവമാണ്. ഈ കാലങ്ങളില്‍ അട്ടപ്പാടിയിലേക്ക് എത്തണമെങ്കില്‍ പാലക്കാട്-കോയമ്പത്തൂര്‍,ആനക്കട്ടി വഴി വേണം എത്താന്‍.ഇത്തവണയും മണ്ണിടിച്ചിലുണ്ടായി ദുര്യോഗം അനുഭവിച്ചവരാണ് അട്ടപ്പാടിക്കാര്‍.ഇതിന് പരിഹാരമായി ബദല്‍ റോഡ് നിര്‍മ്മിക്കുന്നതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറായെങ്കിലും അതെവിടെയും എത്തിയില്ല.ഇടതു വലതു മുന്നണികളെ മാറിമറാറി ജയിപ്പിച്ചിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല.
മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ അട്ടപ്പാടി ശരിക്കും ഒറ്റപ്പെട്ടു.
മൂന്നുമാസത്തിന് ശേഷം പൊതുമരാമത്ത് വകുപ്പിന്റെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് ഗതാഗത സംവിധാനം ഒരുങ്ങിയത്.ഇതിനെത്തുടര്‍ന്നാണ് 91-92 കാലഘട്ടത്തില്‍ ബദല്‍ റോഡിനായി സര്‍വ്വേ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയത്.
പുഞ്ചക്കോട്,തെങ്കര,മെഴുകുംപാറ,കീരിപ്പാറ വഴി മുക്കാലിയില്‍ എത്തുന്ന ഈ റോഡിന് ചുരം റോഡിനെക്കാള്‍ എട്ട് കിലോ മീറ്റര്‍ കുറവുമാണുള്ളതെന്ന പൊതുപ്രവര്‍ത്തകരായ കെ.ജെ.ബാബു,വി.എ.കേശവന്,പി.മോഹനന് എന്നിവര്‍ പറഞ്ഞു.ചുരം റോഡിലുള്ള ഹെയര്‍പ്പിന്‍ വളവുകളും ഈ റോഡിലില്ല.ഇതിനെല്ലാമുപരി റോഡിന് വേണ്ടി വനം നശിപ്പിക്കേണ്ടിവരുന്നില്ലെന്നതും എടുത്ത് പറയേണ്ടതുണ്ട്.പുതിയ പാലങ്ങളും നിര്‍മ്മിക്കേണ്ട.
മണ്ണാര്‍ക്കാട് മുതല്‍ ചിന്നതടാകം വരെ മലയോര റോഡ് വന്നാല്‍ അട്ടപ്പാടിയുടെ മുഖച്ഛായതെന്നെ മാറും.മണ്ണാര്‍ക്കാട്ട്കാര്‍ക്ക് കോയമ്പത്തൂരിലെക്ക് പോകുവാനുള്ള എളുപ്പവഴിയുമാവും ഇത്.ഇത്തരമൊരു മലയോര ഹൈവേക്കായി ശബ്ദമുയര്‍ത്തുന്നതിന് മെഴുകംപാറ ജനകീയ ആക്ഷന്‍ കമ്മിറ്റിയും മുക്കാലി ജലകീയ ആക്ഷന്‍ കമ്മിറ്റിയും രംഗത്തിരങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇതിനിടെ റിസോര്‍ട്ട് ഭൂമാഫിയകള്‍ ചില രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ പിടികൂടി മുക്കാലി റോഡിന്റെ വഴിമാറ്റുന്നതിനുള്ള അണിയറനീക്കവും ആരംഭിച്ചതായും അറിയുന്നു.കാഞ്ഞിരം,കുറുക്കന്‍കുണ്ട്,പാറവളവ്,മുണ്ടന്‍പാറ വഴി റോഡ് തിരിച്ചു വിടുന്നതിനാണ് ഇക്കൂട്ടരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: