കൊച്ചി: ഇടുക്കി ജില്ലയിലെ സിപിഐ(എം) നേതാക്കളുടെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് മുരിങ്ങശേരി താമരക്കാട്ട് ഷില്ജന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചതായി ഇദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. ജീവന് ഭീഷണിയുള്ളതിനാല്‍ ഇയാളുടെ പേരിലുള്ള സ്വത്തുക്കള്‍ നേരത്തെ വില്പത്രപ്രകാരം ആശ്രമത്തിന് കൈമാറിയത് വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: