ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയ്ക്കൊപ്പം ഇറ്റലിയും. ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യപരമായും മറ്റുംവന്കിട കരാറുകളുമുണ്ട്. ഭീകരതയെ എതിര്‍ക്കുക എന്നത് ലോകരാഷ്ട്രങ്ങള്‍ ഇന്ന് വലുതും ആദ്യത്തേതുമായ അജണ്ടയാക്കി മാറ്റിയിരിക്കുന്നു.
മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും ഏഷ്യയിലും യുഎസിലും എന്നുവേണ്ട ലോകത്തെല്ലായിടത്തും ഭീകരതയുടെ കൊടും ആപത്ത് പാഞ്ഞടുക്കുകയാണ്. ബ്രിട്ടണിലെ നാലുവയസുകാരന് ജോര്‍ജ് രാജകുമാരന്‍പോലും ഭീകരരുടെ ഹിറ്റ്ലിസ്റ്റിലാണ്. ലോകത്ത് ആരും ഇങ്ങനെ ഹിറ്റ്ലിസ്റ്റില് ഇല്ലാതാകുന്നില്ലഎന്നതാണ് മറ്റൊരു സത്യം.
മനുഷ്യനെ സ്നേഹിക്കുക എന്നതിനുപകരം മനുഷ്യനെ കൊല്ലുക എന്നു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രാകൃതം സ്വപ്നത്തില്‍പ്പോലും സാധാരണ മനുഷ്യര്‍ക്കു കാണാനാവില്ല. പ്രത്യേകിച്ചു ദൈവത്തിന്റേയും മതത്തിന്റേയും പേരിലുള്ള കൂട്ടക്കുരുതി. ഐസ് നല്ല മുസ്ലീമാണെന്നാണ് ഐ എസിലേക്കു ആളെ റിക്രൂട്ടു ചെയ്യുന്ന ബിരിയാണി ഹംസ എന്ന ഹംസയുടെ തുറന്നു പറച്ചില്. മനുഷ്യനെ കൊല്ലുന്നവനാണോ നല്ല മുസ്ലീം എന്നു ഇയാളോടു ചോദിക്കുന്നവന് മനുഷ്യനല്ലാതായിപ്പോകും. മനുഷ്യനെ വെറുക്കുന്ന ദൈവസ്നേഹമാണ് ഇത്തരക്കാരുടെ പ്രമാണം. പോലീസ് അറസ്റ്റിലായ ഇയാള്‍ക്ക് ഇരുപതു രാജ്യങ്ങളുമായി ബന്ധമുണ്ട്.
പല രാജ്യങ്ങളിലും ഐ എസ് തോറ്റോടുന്നതുപോലും കണ്ണില്‍ കണ്ടതൊക്കെ നശിപ്പിച്ചും കൊന്നുമാണ്. സിറിയയിലെ ഒരു പ്രദേശത്തുനിന്നും അവര്‍ തോറ്റോടിയത് 160 പേരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ്. ഐഎസിന്റെ ആഗോള സ്വപ്നം തകര്‍ന്നുവെങ്കിലും അവരുടെ ഭീകരത തകര്‍ന്നിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പറയുന്നത്.
പാക്കിസ്ഥാന് ഭീകരതയുടെ സുരക്ഷിത താവളമാണെന്ന് ലോകത്തിന് ഇന്നറിയാം. ഇന്ത്യ ഇതു പണ്ടുമുതലേ ഉറപ്പിച്ചു പറയുന്നതും തെളിവു നല്കിയിരുന്നതുമാണ്. പക്ഷേ പലരും അതു വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ പാക്കിസ്ഥാന് ഭീകരതെയ അടിച്ചമര്‍ത്താനുള്ള നടപടി നോക്കിയില്ലെങ്കില്‍ തങ്ങളുടെ തന്ത്രം മാറ്റുമെന്നാണ് കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഎസ് സ്റ്റേറ് സെക്രട്ടറി റെക്സ് ട്രില്ലേഴ്സണ്‍ പറഞ്ഞത്.
ട്രംപ് ഭരണകൂടത്തിന്റെ നിലപാടാണ് അദ്ദേഹം അറിയിച്ചത്. അമേരിക്ക തന്നെ ഇതു പറഞ്ഞതില്‍ ഇന്ത്യയ്ക്കു തൃപ്തിയുണ്ട്. പാക്കിസ്ഥാന്റെ ഭീകരതാ പ്രീണനം പല തവണ ചൂണ്ടിക്കാട്ടിയപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ അഴകൊഴമ്പന്‍ നിലപാടാണ് അമേരിക്ക സ്വീകരിച്ചിരുന്നത്.ഇങ്ങനെ എല്ലാംകൊണ്ടും ഭീകരതയെ ചെറുക്കാനുള്ള കാര്‍ക്കശ്യത്തിലാണ് ലോക രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: