പള്ളുരുത്തി: കാഥികന് ഇടക്കൊച്ചി പ്രഭാകരന് സ്മാരക പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കാഥിക പത്മപുരസ്ക്കാരം കാഥികന് ഇരവിപുരം ഭാസിക്കും തായമ്പകശ്രീ പുരസ്ക്കാരം ചെണ്ടമേളക്കാരി രോഹിണി ഉണ്ണിദയാനന്ദനും സമര്‍പ്പിക്കും.
10,012 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. നവംബര്‍ മൂന്നിന് പള്ളുരുത്തി ഇ.കെ. നാരായണന് സ്ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ സമര്‍പ്പിക്കും. സംഗീത സംവിധായകന് എം.കെ. അര്ജുനന് മാസ്റ്റര്‍ ചെയര്‍മാനായ ഏഴംഗ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: