മട്ടാഞ്ചേരി: സ്ത്രീധന സമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സാമൂഹ്യക്ഷേമ വകുപ്പ് ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമിട്ടു. മട്ടാഞ്ചേരി ഐസിഡിഎസ് കൊച്ചി അര്‍ബന്റെ നേതൃത്വത്തില്‍ സ്ത്രീധന നിരോധന നിയമം-1961 എന്ന പേരില്‍ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു. മട്ടാഞ്ചേരി കെ.എം.മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്ലാസ്സ് നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി.കെ. അഷറഫ് അദ്ധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ.ജെ. ആന്റണി, ശ്യാമള.എസ്.പ്രഭു, ഷീബലാല്‍, ശിശു വികസനപദ്ധതി ഓഫീസര്‍ എം. റഹ്മത്ത്, സൂപ്പര്‍വൈസര്‍ സി.ആര്. പ്രിയ എന്നിവര്‍ സംസാരിച്ചു. അഡ്വ. പ്രിയ പ്രശാന്ത് ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: