ചിറ്റൂര്‍: പൊല്‍പ്പുള്ളിയില്‍ വിദേശമദ്യ വിതരണ കേന്ദ്രം ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വേര്കോലിയില് നിന്നും ആരംഭിച്ച പ്രകടനം പ്ലാപ്പുള്ളിയില്‍ സമാപിച്ചു.
സമാപന യോഗം ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.ആര്. ബാലസുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു.
ഒബിസി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്.ദാമോധരന്, ജി.വാസു, സി.പ്രസാദ്, മണികണ്ഠന്, എ ഉണ്ണിഷ്ണന്‍, സൗമിനി രാജേന്ദ്രന്, ബിന്ദുവാസു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: