പാലക്കാട്:കേരളത്തില്‍ ദേശീയ സംഘടനകളുടെ പ്രവര്ത്തുകര്ക്കുനേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനൊന്നിന് തിരുവനന്തപുരത്ത് ഒരു ലക്ഷം എബിവിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.
കമ്മ്യൂണിസ്റ്റിതര പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന സ്വാതന്ത്രം നിഷേദിച്ച് മറ്റു സംഘടനകളിലെ പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന സിപിഎം ഭീകരതക്കെതിരെ എബിവിപി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്.
എബിവിപിയടക്കമുള്ള മറ്റു സംഘടകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം എസ്എഫ്ഐ നിഷേധിക്കുകയാണ്.രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നിരവധി എബിവിപി പ്രവര്‍ത്തകരും നേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്നും,പാലക്കാട് നിന്ന് 5000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും എബിവിപി ജില്ലാ കണ്‍വീനര്‍ എം.എം.ഷാജി,സംസ്ഥാന സമിതി അംഗം ടി.വി.അഭിലാഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: