കൊഴിഞ്ഞാമ്പാറ: കിഴക്കന്‍ മേഖലയില്‍ കുടിവെള്ളത്തിനായി ജനം വലയുമ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ചയായിട്ടും നന്നാക്കാതെ അധികൃതര്‍. കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനു മുമ്പിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
പൈപ്പ് പൊട്ടി ഒരാഴ്ച ആയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മേഖലയില്‍ കുടി വെള്ള ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതരുടെ ഈ അനാസ്ഥ. കുടിവെള്ള പൈപ്പ് ഉടന്‍ നന്നാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: