പാലക്കാട്: നഗരത്തിലെ ഒരു പ്രമുഖ ക്ലബ്ബിന് കാന്റീന് അനുമതി നല്‍കുന്നതിനുണ്ടായ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന നഗരസഭായോഗം തീരുമാനിച്ചു. കാന്റീന് സെക്രട്ടറി അനുമതി നല്‍കുകയും പിന്നീടത് നിഷേധിക്കുകയുമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ സെക്രട്ടറിയുടെ നടപടികള്‍ ദുരൂഹത ഉയര്‍ത്തുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് ഇന്നലെ ചൂടേറിയ വാഗ്വാദമാണ് കൗണ്‍സിലില്‍ നടന്നത്.
സെക്രട്ടറി കൗണ്‍സില്‍ അംഗത്തോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരം ഒരു കാര്യം പറഞ്ഞത്. സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം സ്വാഗതം ചെയ്തു.
കൗണ്‍സില്‍ അംഗത്തിന്റെ പേര് പറഞ്ഞ്കൊണ്ടുള്ള അന്വേഷണമല്ലാതെ റെസ്റ്റോറന്റിന് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബാര്‍ ലൈസന്‍സിന് അനുമതി നല്കുവാനുള്ള അധികാരം നഗരസഭകള്ക്കല്ല. ഇക്കാര്യം അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കഴിഞ്ഞ യോഗത്തില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും ബിജെപി ആരോപിച്ചു.
പാലക്കാട് നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ നല്‍കേണ്ട മുഴുവന്‍ തുകയും ഉടന്‍ തന്നെ തരണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി രാഷ്ട്രീയ കക്ഷിഭേദമില്ലാതെ മുഖ്യമന്ത്രിയുടെ വീട്ട്പടിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉപവാസം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
പുനത്തില്‍ കുഞ്ഞബ്ദുള്ള, ഐ.വി.ശശി എന്നിവരുടെ നിര്യാണത്തില്‍ കൗണ്‍സില്‍ അനുശോചിച്ചു. കൊടുവള്ളി മുനിസിപാലിറ്റിയില്‍ നിന്നും ജില്ലയിലെ തുമ്പാര്മുഴി മാലിന്യപ്ലാന്റ് സന്ദര്‍ശനത്തിനെത്തിയ കൊടുവള്ളി നഗരസഭാ പ്രതിനിധികള്‍ക്ക് കൗണ്‍സില്‍ ആരംഭിക്കുന്നതിനുമുമ്പ് സ്വീകരണം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: