കൊച്ചി: മാധ്യമങ്ങളുമായി ജുഡീഷ്യറി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക് അദാലത്ത് പോലുള്ള ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. അദാലത്തുകളില്‍ ജനപ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഇതിനായി കാര്യക്ഷമമായ വാര്‍ത്ത പ്രചാരണ സംവിധാനം ഉണ്ടായിരിക്കണം. കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: