പള്ളുരുത്തി: മൂന്നു ക്യാഷ്് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെഎസ്ഇബിപള്ളുരുത്തി സെക്ക്ഷന് ഓഫീസിനുകീഴിലെ ഒരെണ്ണം പിന്‍വലിച്ചത് ജനത്തിന് ദുരിതമാകുന്നു. മൂന്നു കൗണ്ടറുകള്‍ ഒരേ പോലെ പ്രവര്‍ത്തിച്ചാല്‍ പോലും ഉപഭോക്താക്കള്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് കഷ്ടപ്പെടുന്ന ഇവിടെ നിന്നും തിടുക്കപ്പെട്ട് ഒരു ക്യാഷ് കൗണ്ടര്‍ കുറച്ചത് എന്തിനെന്ന്വ്യക്തമല്ല. മുപ്പതിനായിരത്തില്‍ അധികം ഉപഭോക്താക്കള്‍ ഉള്ള ഇവിടെ നിലവില്‍ ജീവനക്കാരുടെ കുറവുമൂലം പരാതികള്‍ പരിഹരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതിനിടയില്‍ ഒരു ക്യാഷ്യറെ കുറച്ചത് നാട്ടുകാര്‍ക്ക് ഇരുട്ടടിയായി. രണ്ടു കൗണ്ടറുകള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരന്തര സമരത്തെ തുടര്‍ന്നാണ് മൂന്നുവര്‍ഷം മുമ്പ് പുതിയ കൗണ്ടര്‍ തുറന്നത്. അധികമായി അനുവദിച്ച കൗണ്ടറാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്.
ഭരണകക്ഷിയില്‍പ്പെട്ട തൊഴിലാളി യൂണിയനിലുള്ളവരുടെയും ചില ഉദ്യോഗസ്ഥരുടേയും പിടിവാശിയാണ് കൗണ്ടര്‍ അടച്ചതിന് പിന്നിലെന്നാണ് ആരോപണം. വൈദ്യുതി ഓഫീസുകളില്‍ രണ്ടു ക്യാഷ്യര്‍ തസ്തിക മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 19ലൈന്മാരുണ്ടായിരുന്ന പള്ളുരുത്തി സെക്ഷന്‍ ഓഫീസില്‍ നിന്നും എഴുപേരെ ഒഴിവാക്കി 12 ലൈന്മാരാക്കി ചുരുക്കിയത് കഴിഞ്ഞ ഇടതുഭരണ കാലത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: