കൊച്ചി: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിസിറ്റിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്. മെട്രോ നഗരമായ കൊച്ചിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തികച്ചും ആധുനികമായ രീതിയിലാണ്. ഇത് കണ്ടുപിടിക്കാന്‍ പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.ബിഒടി പാലം, ഹാര്‍ബര്‍ പാലം, കണ്ണങ്ങാട് പാലം, ഇടക്കൊച്ചി പാലം, കുമ്പളങ്ങി-എരമല്ലൂര്‍ പാലം, ചെല്ലാനം റോഡ്, ഫോര്‍ട്ടു കൊച്ചി, ജങ്കാര്‍ ജെട്ടി, മട്ടാഞ്ചേരി ബോട്ടുജെട്ടി, ഐലന്റ് ജെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചപ്പോഴും പശ്ചിമ കൊച്ചിയെ അവഗണിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രമഹ്ണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: