കൂത്താട്ടുകുളം: ദിനംപ്രതി നൂറ് കണക്കിന് വരുന്ന രോഗികള്‍ ചികിത്സതേടി എത്തുന്നതും 60 ല്‍പ്പരം കിടപ്പ് രോഗികള്‍ ഉള്ളതുമായ കൂത്താട്ടുകുളത്തെ ഏക സര്‍ക്കാര്‍ ആശുപത്രി അധികാരികളുടെ അനാസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച് ഉദ്ഘാടം നടത്തിയ മാതൃശിശു സംരക്ഷണ വാര്‍ഡ് ഇപ്പോള്‍ തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി. വാര്‍ഡ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഇതിനിടെ കെട്ടിടത്തിനായി വീണ്ടും ഒരു കോടി രൂപ ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന്
അനുവദിച്ചു. തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തികരിക്കാതെ വെറുതേ ഫണ്ടുകള്‍ അനുവദിച്ച് ഫ്ളെക്സ് വെയ്ക്കുന്നതിലാണ് അധികൃതര്‍ക്ക് താത്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: