കൂത്താട്ടുകുളം: അധികാരമേറ്റപ്പോള്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും പൂര്‍ത്തീകരിക്കുവാന്‍ ആവാതെ ഇഴയുകയാണ് കൂത്താട്ടുകുളം നഗരസഭ. തദ്ദേശഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളും ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
നഗരസഭാ കാര്യലയത്തിന് സ്വന്തം കെട്ടിടം പണിയാന്‍ ആറ് കോടി ലഭിച്ചിട്ടും ഒരുതറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിക്കാന്‍ പോലും സാധിച്ചിട്ടില്ല. കൂത്താട്ടുകുളത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ പുതിയ മന്ദിരം, ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്ത ആശുപത്രിയിലെ മാതൃശിശുസംരഷണ വാര്‍ഡ് കോംപ്ലക്സ്, കെഎസ്എഫ്ഡിസിയുടെ തീയേറ്റര്‍ സമുച്ചയം, സ്റ്റേഡിയം നിര്‍മ്മാണം തുടങ്ങിയവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ലൈഫ് പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും ഗുണഭോക്താക്കളുടെ എണ്ണം വെട്ടിക്കുറച്ചു. 99 ഗുണഭോക്താക്കളെ 60 ആക്കിയാണ് ചുരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: