പാലക്കാട്: ഫ്ളാറ്റുകളില്‍ നിന്നുള്ള ജൈവ മാലിന്യം നഗരസഭ ശേഖരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്കരിക്കേണ്ടത് ഫ്ളാറ്റ് ഉടമകളുടെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി. അതിനുള്ള സംവിധാനം ഫ്ളാറ്റ് ഉടമകള്‍ തന്നെ ചെയ്യേണ്ടതാണ്. ഒക്ടോബര്‍ മുതല്‍ വീടുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് പാലക്കാട് നഗരസഭ നിര്‍ത്തിയിരുന്നു.ഇതിനെതിരെ ഫ്ളാറ്റ് നിവാസികളുടെ കൂട്ടായ്മ നല്കിയ ഹര്ജിതള്ളിക്കൊണ്ടാണ് നഗരസഭക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ്.എന്നാല്‍ പ്ലാസ്റ്റിക് മാലിന്യം നഗരസഭ സ്വീകരിക്കേണ്ടതാണ്. ഫ്ളാറ്റുകളിലെ മാലിന്യം സ്വീകരിക്കേണ്ടതില്ലെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.ഫ്ളാറ്റുകളിലെ മാലിന്യം സ്വീകരിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് പ്രത്യേകം ആരാഞ്ഞശേഷമായിരുന്നു തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: